ദില്ലിയില്‍ ഏഴ് വയസ്സുകാരിക്ക് ക്രൂരപീഡനം: പതിനാറുകാരന്‍ അറസ്റ്റില്‍

delhiദില്ലി: ദില്ലിയില്‍ ഏഴ് വയസ്സുകാരിക്ക് ക്രൂരപീഡനം. മൂന്ന് പേര്‍ ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പതിനാറുകാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള ഇയാള്‍ കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ്.

തെക്കന്‍ ദില്ലിയിലെ ടിഗ്രിയിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറരയോടെ വീടിന് സമീപത്തുള്ള പാര്‍ക്കില്‍ നിന്നാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സമീപത്തുള്ള മറ്റൊരു പാര്‍ക്കില്‍ കൊണ്ടുപോയി ഏഴു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു. തെരച്ചിലിനൊടുവില്‍ കണ്ടെടുക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്.

നെയ്ബ് സറാബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തലസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ പീഡനമാണിത്. വെള്ളിയാഴ്ച തെക്കന്‍ ദില്ലിയിലെ നജഫ്ഗഡില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആറ് പേര്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top