കാബൂളിലെ സ്പാനിഷ് എംബസി ആക്രമണം: ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു

spanish-embassy-attackകാബൂള്‍: കാബൂളിലെ സ്പാനിഷ് എംബസിക്ക് നേരെയുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. കാബൂളില്‍ ഉണ്ടായത് ഭീകരാക്രമണം ആണെന്ന് സ്പാനിഷ് പ്രധാന മന്ത്രി മരിയാനോ റെജോയ് സ്ഥിരീകരിച്ചു. എംബസിയിലെ മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്നും സ്പാനിഷ് സര്‍ക്കാര്‍ അറിയിച്ചു.

ഇന്നലെയാണ് കാബൂളിലെ സ്പാനിഷ് എംബസി കോംപൗണ്ടില്‍ വെടിവെപ്പും കാര്‍ ബോംബ് സ്‌ഫോടനവുമുണ്ടായത്. വൈകുന്നേരത്തെ തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനം നടന്നത്. എട്ട് പേര്‍ക്ക് പരുക്കേറ്റതായാണ് സൂചന.

സ്‌പെയിനിന്റെ ഒന്‍പത് ട്രൂപ്പുകളാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ളത്.

DONT MISS
Top