കാര്‍ ഹറാജിലെ വിദേശികളുടെ കുത്തക അവസാനിപ്പിക്കുന്നു

legacy-dealer-
കാര്‍ ഹറാജില്‍ നിന്നും വിദേശികളുടെ കുത്തക അവസാനിപ്പിക്കാന്‍ നീക്കം. ജിദ്ദയില്‍ പഴയ കാറുകള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകളില്‍നിന്നുമാണ് വിദേശികളെ അകറ്റി നിര്‍ത്താന്‍ തീരുമാനം. വിദേശികളുടെ നിയന്ത്രണത്തിലാണ് ഇവിടുത്തെ മാര്‍ക്കറ്റുകള്‍ എന്നാണ് പറയപ്പെടുന്നത്.

പഴയ കാറുകള്‍ വില്‍പ്പന നടത്തുന്ന ജിദ്ദയിലെ മാര്‍ക്കറ്റാണ് കാര്‍ ഹറാജ്. നിരവധി വിദേശികള്‍ ഇവിടെ പഴയ കാറുകള്‍ വില്‍പ്പന നടത്തുകയും വാങ്ങുകയും ചെയ്യുന്നതിന് ഏജന്റുമാരായി പ്രവൃത്തിക്കുന്നുണ്ട്. ഒരുപരിധിവരെ വിദേശികളുടെ നിയന്ത്രണത്തിലാണ് ജിദ്ദാ കാര്‍ ഹറാജ്. മാര്‍ക്കറ്റില്‍ വിദേശികളുടെ ഇടപെടല്‍ ഒഴിവാക്കാനാണ് അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുള്ളത്. സൗദി തൊഴില്‍ മന്ത്രാലയം, പൊലീസ്, ട്രാഫിക്, ബലദിയ്യ, വാണിജ്യ വ്യവസായ മന്ത്രാലയം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് വിദേശികളെ മാര്‍ക്കറ്റില്‍നിന്നും അകറ്റി നിര്‍ത്താനുള്ള പദ്ദതികള്‍ ആവിഷ്‌ക്കരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതു സംബന്ധമായി ജിദ്ദയില്‍ യോഗം ചേര്‍ന്നിരുന്നു. ഹറാജില്‍ വിദേശികളുടെ സാന്നിധ്യം സ്വദേശികളുടെ അവസരം നഷ്ടമാക്കുന്നു എന്ന പരാതിയുണ്ട്.

ജിദ്ദയിലെ 650 കാര്‍ വിപണന കേന്ദ്രത്തിന്റെ മുപ്പത് ശതമാനവും വിദേശികളുടെ നിയന്ത്രണത്തിലാണെന്നാണ് പരാതി. ഇതിന്റെ പശ്ചാത്തലത്തിലാണ് കാര്‍ മാര്‍ക്കറ്റ് വിദേശികളുടെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്. അടുത്ത ദിവസം മുതല്‍ ഇവിടങ്ങളില്‍ ശക്തമായ തെരച്ചില്‍ നടത്തും.

DONT MISS
Top