93ആം ജന്മദിനം ആഘോഷിച്ച് അതുല്യ നടന്‍ ദിലീപ് കുമാര്‍

dileep kumar
മുംബൈ: ഉര്‍ദ്ദു-ഹിന്ദി സിനിമ താരവും മുന്‍ പാര്‍ലമെന്റ് അംഗവുമായ ദിലീപ് കുമാര്‍ ഇന്ന് 93ആം ജന്മദിനം ആഘോഷിച്ചു. ദുരന്തകഥകളുടെ രാജാവ് എന്നായിരുന്നു ഇന്ത്യന്‍ സിനിമ ഇതിഹാസമായ ദിലീപ് കുമാറിനെ സിനിമാ ലോകം വിശേഷിപ്പിച്ചത്. അഭിനയ ശൈലി കൊണ്ട് വ്യത്യസ്തനായ ദിലീപ് കുമാറിന്റെ 93ആം പിറന്നാളാഘോഷംആള്‍ക്കൂട്ടമില്ലാതെ സ്വന്തം വസതിയില്‍ ഭാര്യയും ബോളിവുഡ് താരവുമായിരുന്ന സൈറ ബാനുവിനോടൊപ്പമായിരുന്നു. എങ്കിലും ഇതിഹാസ താരത്തിന് ആശംസകളും നേര്‍ന്നുകൊണ്ട് ഇന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖരെത്തി.

ഇന്ത്യന്‍ സിനിമ ലോകം സൃഷ്ടിച്ചതില്‍ ഏറ്റവും അതുല്യനായ നടനാണ് ദിലീപ് കുമാറെന്ന് കമല്‍ഹാസ്സന്‍ പറഞ്ഞു. ദിലീപ് കുമാറിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് അമിതാഭ് ബച്ചനും സല്മാന് ഖാനും സഹോദരിയുമെത്തി. ഇവരെക്കൂടാതെ സിനിമ ലോകത്തെ പല പ്രമുഖരും ആശംസകളുമായെത്തിയിരുന്നു.

1922ല്‍ പാകിസ്താനിലെ പെഷവാറില്‍ ജനിച്ച ദിലീപ് കുമാറിന്റെ യഥാര്‍ത്ഥ പേര് യൂസുഫ് ഖാന്‍ എന്നായിരുന്നു. 1944ലാണ് ദിലീപ് കുമാര്‍ അഭിനയ രംഗത്തേക്കെത്തുന്നത്. പിന്നീട് മികച്ച ഇന്ത്യന്‍ സിനിമയുടെ പട്ടികയില്‍ ഇടം നേടിയ നിരവധി സിനിമകളിലൂടെ സിനിമ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. ഇന്ത്യയില്‍ ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് അര്‍ഹച നേടിയ ആദ്യ നടനാണ് ദിലീപ് കുമാര്‍. മുഗള്‍ ഇ അസം, ദേവദാസ്, മധുമതി, ഗംഗ ജമുന, കര്‍മ്മ, ദുനിയ തുടങ്ങിയവയാണ് ദിലീപ് കുമാറിന്റെ പ്രധാന ചിത്രങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top