ചെന്നൈ പ്രളയം: ദുരിതബാധിതര്‍ക്ക് വീട്ടില്‍ അഭയമൊരുക്കി വിശ്വനാഥന്‍ ആനന്ദ്

Anand-viswanathan-Anand

ചെന്നൈ: ചെന്നൈയില്‍ നൂറ്റാണ്ടിനിടയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്കായി നിരവധി സ്ഥലങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും കുടുംബവും വെള്ളപ്പൊക്ക ബാധിതരുടെ മുന്നില്‍ തങ്ങളുടെ വീടു തന്നെ തുറന്നിരിക്കുകയാണ്. ചെന്നൈയില്‍ താമസിക്കുന്ന വിശ്വനാഥിന്റെ വീടിനടുത്തുള്ള തെരുവുകളില്‍ ജീവിക്കുന്നവര്‍ക്കാണ് സ്വന്തം വീട്ടില്‍ അഭയം നല്‍കിയിരിക്കുന്നത്.

ലണ്ടന്‍ ചെസ് ക്ലാസിക് മത്സരത്തിന്റെ ഭാഗമായി വിശ്വനാഥന്‍ ആനന്ദ് ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളത്. ആര്‍എ പുരത്തെ വീട്ടില്‍ ഭാര്യ അരുണയാണ് സഹായപ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം നല്‍കുന്നത്. നാല് വയസ്സുകാരന്‍ മകനും പ്രായമായ ഭര്‍തൃപിതാവും വീട്ടിലുള്ളതിനാല്‍ അവരെ ശ്രദ്ധിക്കാനും സമയം കണ്ടെത്തണം. ഇതിനിടയില്‍ അഭയം തേടിയെത്തിയവര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുകയും വേണമെന്നും അരുണ പറയുന്നു. 20 പേരാണ് വിശ്വനാഥന്‍ ആനന്ദിന്റെ വീട്ടില്‍ അഭയെ തേടി എത്തിയത്. വീട്ടില്‍ ജോലിക്കായി എത്തുന്ന യുവതിയും കുടുംബവും ഇവരില്‍ ഉള്‍പ്പെടുന്നു. രണ്ട് ഗര്‍ഭിണികളും വിശ്വനാഥന്‍ ആനന്ദിന്റെ വീട്ടില്‍ അഭയം പ്രാപിച്ചവരില്‍പ്പെടുന്നു. ഇവര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ തന്നെ പാകം ചെയ്യുകയാണെന്നും അരുണ കൂട്ടിച്ചേര്‍ത്തു.

വെള്ളപ്പൊക്കത്തില്‍ വിശ്വനാഥന്‍ ആനന്ദിന്റെ വീടിന് ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top