സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് കിരീടം

marbasil

കോഴിക്കോട്: 59 ആമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ഓവറോള്‍ ചാമ്പ്യന്മാര്‍. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ബേസില്‍ ചാമ്പ്യന്‍ഷിപ്പ് തിരിച്ചു പിടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാട് പറളി സ്‌കൂളിനെ പിന്തള്ളിയാണ് മാര്‍ബേസില്‍ ചാമ്പ്യന്‍പട്ടം നേടിയത്. മാര്‍ബേസില്‍ 91 ഉം പറളി 86 പോയിന്റും നേടി. ഫോട്ടോഫിനിഷിലാണ് മാര്‍ബേസില്‍ പറളിയെ പിന്തള്ളിയത്.

നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലത്തിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വന്നു. 40 പോയിന്റാണ് സെന്റ് ജോര്‍ജിന് ലഭിച്ചത്. 62 പോയിന്റുള്ള കല്ലടി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.

പത്തൊമ്പതാം തവണയാണ് എറണാകുളം ചാമ്പ്യന്മാരാകുന്നത്.

DONT MISS
Top