മുസ്ലീംങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്

DonaldTrump-

വാഷിംഗ്ടണ്‍: മുസ്ലീംങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും തടയണമെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയില്‍ മുസ്ലീം ദമ്പതികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

കാലിഫോര്‍ണിയയിലെ സാമൂഹ്യസേവന കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന്റെ യഥാര്‍ത്ഥ വസ്തുത സംബന്ധിച്ച് അധികാരികള്‍ വ്യക്തമാക്കുന്നത് വരെ മുസ്ലീംങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി തടയണമെന്ന് ട്രംപ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിനോദ സഞ്ചാരികളേയും കുടിയേറ്റക്കാരെയും ഉദ്ദേശിച്ചാണെന്നത് പ്രസ്താവനയില്‍ വ്യക്തമാക്കിയില്ല. നിലവില്‍ വിദേശത്തുള്ള അമേരിക്കന്‍ മുസ്ലീംങ്ങളെ തടയണമെന്ന കാര്യത്തിലാണോ എന്ന കാര്യത്തിലും വ്യക്തമാക്കിയിട്ടില്ല.

അദ്ദേഹത്തിന്റ പ്രചാരണ വിവരങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് മുസ്ലീം ജനതയിലെ ഭൂരിഭാഗം പേര്‍ക്കും അമേരിക്കയോട് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്നുള്ള ഭീഷണിയെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ജിഹാദില്‍ വിശ്വസിക്കുകയും മനുഷ്യവംശത്തിന് യാതൊരു വിലയും കല്‍പിക്കാത്തവരുടെ ആക്രമണത്തിന് ഇരയാകാതിരിക്കാന്‍ കഴിയു എന്നും ട്രംപ് പറഞ്ഞു. നേതാക്കള്‍ നടത്തുന്ന മുസ്ലിംങ്ങള്‍ക്കെതിരായ അഭിപ്രായപ്രകടനങ്ങള്‍ തന്നെ വേദനിപ്പിക്കുന്നതായി ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top