ചോക്ലേറ്റ് കൊണ്ടൊരു വ്ളാഡിമര്‍ പുടിന്‍

choco

മോസ്‌കോ: റഷ്യയിലെ ചോക്‌ളേറ്റ് ഉത്സവത്തോട് അനുബന്ധിച്ച് ആയിരക്കണക്കിന് റഷ്യക്കാരോടൊപ്പം ഒരു പ്രത്യേക അധിതിയും ഉണ്ടായിരുന്നു. മറ്റാരുമല്ല, പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. എന്നാല്‍ ഈ പുടിനു ജീവന്‍ പകര്‍ന്നത് മധുരമൂറുന്ന ചോക്ലേറ്റ് കൊണ്ടാണ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നികിത ഗുസേവ് എന്ന കലാകാരനാണ് ചോക്ലേറ്റ് കൊണ്ടൊരു പ്രസിഡന്റ് പ്രതിമ നിര്‍മിച്ചത്.

70 കിലോ ചോക്‌ളേറ്റാണ് പ്രതിമയുടെ നിര്‍മാണത്തിനായി വേണ്ടിവന്നത്. ഇതോടൊപ്പം പുടിന്റെ പ്രിയപ്പെട്ട നായയായ കോണിയും പ്രസിഡന്റിന്റെ പ്രശസ്തമായ ബാഗും ചോക്‌ളേറ്റ് പ്രതിമയാക്കിയിട്ടുണ്ട്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന ചോക്‌ളേറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പ്രതിമ നിര്‍മിച്ചത്. പുടിന്റെ ഉയരവും ശരീര ഭാരവും മറ്റ് ശാരീരിക അളവുകളും കൃത്യമായി കണക്കിലെടുത്താണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

നേരത്തേ സ്റ്റാലിന്‍, മൈക്കിള്‍ ജാക്‌സണ്‍, പീറ്റര്‍ ആന്റ് കാതറിന്‍ എന്നിവരുടെ ചോക്ലേറ്റ് പ്രതിമകളും ഗുസേവ് നിര്‍മ്മിച്ചിട്ടുണ്ട്.  പ്രതിമ തൊട്ട് നോക്കി രുചി അറിയാനൊന്നും അനുവദിക്കില്ല. മേളയ്ക്ക് ശേഷം പ്രതിമ പുടിന് സമ്മാനിക്കാനാണ് സംഘാടകരുടെ തീരുമാനം.

putin choco

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top