ഭീകരവാദത്തെ പൂര്‍വാധികം ശക്തിയോടെ നേരിടുമെന്ന് ബറാക് ഒബാമ

obamaവാഷിംഗ്ടണ്‍: ഭീകരവാദത്തെ പൂര്‍വാധികം ശക്തിയോടെ നേരിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്ക ശക്തമാണ്. അതുകൊണ്ട് തന്നെ തീവ്രവാദത്തെ ഭയപ്പെടുന്നില്ലെന്ന് ഒബാമ വ്യക്തമാക്കി.
കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാഡിനോയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒബാമയുടെ പ്രതികരണം.

ആഴ്ചയിലൊരിക്കല്‍ റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഭീകരവാദത്തെ കുറിച്ചുള്ള ഒബാമയുടെ പ്രതികരണം.

കഴിഞ്ഞ ബുധനാഴ്ച നടന്ന പാര്‍ട്ടിക്ക് നേരെ നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ സയിദ് റിസ്‌വാന്‍ ഫറൂഖും ഭാര്യ തഷ്ഫീന്‍ മാലിക്കും തങ്ങളുടെ പ്രത്യേക ഏജന്റുമാരാണെന്ന് ഐസിസ് അവകാശപ്പെട്ടിരുന്നു. തഷ്ഫീന്‍ മാലിക്കിന് ഐസിസുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top