70 വര്‍ഷങ്ങള്‍ക്ക് ശേഷം മെയിന്‍ കാംഫ് ജര്‍മ്മനിയില്‍ പുറത്തിറങ്ങുന്നു

hitler

ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഹിറ്റ്‌ലറുടെ ആത്മകഥ മെയിന്‍ കാംഫ്(എന്റെ സമരങ്ങള്‍) ജര്‍മ്മനിയില്‍ പുറത്തിറങ്ങുന്നു. ഹിറ്റ്‌ലറുടെ ആത്മകഥ ലോകത്തെ ഏറ്റവും വിവാദം നിറഞ്ഞ പുസ്തകങ്ങളിലൊന്നാണ്. ഭീഷണിയുയര്‍ത്തുന്ന പുസ്തകം ഇനി പ്രസിദ്ധീകരിക്കരുതെന്ന ജൂത സംഘടകളുടെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് പുതിയ തീരുമാനം.

അടുത്ത കൊല്ലം ജനുവരി എട്ടിനും 11നും ഇടയ്ക്ക് ആത്മകഥയുടെ വ്യാഖ്യാനം വിപണിയില്‍ എത്തിയ്ക്കുമെന്ന് മ്യൂണിക്കിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപറി ഹിസ്റ്ററി ഡയറക്ടര്‍ ആന്‍ഡ്രിയാസ് വിര്‍ഷിംഗ് അറിയിച്ചു. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന്  ചരിത്രകാരന്‍മര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. വിദഗ്ദ്ധരുടെ  കുറിപ്പുകളോടെ പുറത്തിറങ്ങുന്ന പതിപ്പ് ആത്മകഥയുമായി ബന്ധപ്പെട്ട കെട്ടുകഥകളെ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.

1924ല്‍ ജയിലില്‍ കഴിയവെയാണ് ഹിറ്റ്‌ലര്‍ മെയിന്‍ കാംഫ് എഴുതി പൂര്‍ത്തിയാക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സഖ്യസേന ജര്‍മ്മനിയിലെ ബവേറിയന്‍ സംസ്ഥാന ഭരണാധികാരികള്‍ക്ക് പകര്‍പ്പവകാശം കൈമാറുകയായിരുന്നു. നാസികളുടെ ഇരകളോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഏഴ് പതിറ്റാണ്ടായി പുന:പ്രസിദ്ധീകരണത്തിന് അനുമതി നല്‍കിയിരുന്നില്ല.

DONT MISS
Top