കാലാവസ്ഥ സമ്മേളനത്തിന് ഇന്ന് പാരിസില്‍ തുടക്കമാകും

cop
പാരിസ്: കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപം നല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തിനു ഇന്നു പാരീസില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയും ഉള്‍പ്പടെ 147 രാഷ്ട്രത്തലവന്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

നിയമപരമായി ബാധ്യതയുള്ള ഒരു കാലാവസ്ഥാ ഉടമ്പടി അമേരിക്ക അംഗീകരിക്കാന്‍ സാധ്യത കുറവാണ്. പല വികസ്വര രാഷ്ട്രങ്ങളും അമേരിക്കന്‍ നിലപാടിനെ അനുകൂലിക്കുന്നില്ല. നിയമപരമായി ബാധ്യതപ്പെടുത്തുന്ന ഉടമ്പടി തന്നെ വേണമെന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍. വ്യവസായിക വിപ്ലവം ആരംഭിച്ച കാലത്തെ അന്തരീക്ഷ താപനിലയെ അപേക്ഷിച്ച് 2 ഡിഗ്രി മാത്രം താപനില ഉയരുന്ന തരത്തില്‍ കാലാവസ്ഥാ വ്യതിയാനം പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമായ ഉടമ്പടി വേണമെന്നതാണ് പൊതുവായുള്ള വാദം.

ആഗോളതാപനം ചെറുക്കാനുള്ള ദേശീയ പദ്ധതികള്‍ 180 ലേറെ രാജ്യങ്ങള്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. ഭീകരാക്രമണത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പാരീസില്‍ ഒരുക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top