ദില്‍വാലേ ടീമിനൊപ്പം കെഎസ് ചിത്ര

chithra

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും കാജോളിനുമൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെഎസ് ചിത്ര. ഗായകരായ ശ്രീനിവാസ്, മാല്‍ഗുഡി ശുഭ എന്നിവര്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് താരങ്ങളും ഗായകരും ഒന്നിച്ച് ചിത്രമെടുത്തത്.

ഷാരൂഖും കാജോളും വീണ്ടും ഒന്നിക്കുന്ന ദില്‍വാലേ ക്രിസ്തുമസ് റിലീസായി അടുത്ത മാസം തീയറ്ററുകളില്‍ എത്തും. ബോക്‌സ് ഓഫീസ് സൂപ്പര്‍ ഹിറ്റായിരുന്ന ഡിഡിഎല്‍ജെയുടെ ഇരുപതാം വാര്‍ഷികത്തിലാണ് ചിത്രം ഇറങ്ങുന്നത്. രോഹിത് ഷെട്ടിയാണ് ദില്‍വാലേ സംവിധാനം ചെയ്യുന്നത്.

DONT MISS
Top