ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍; ട്രെയിലര്‍ കാണാം

kunjakko-boban

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഭീകരത തുറന്നു കാട്ടുന്ന ഡോ. ബിജു സംവിധാനം ചെയ്യുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്. ഡോ.ബിജു തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ഡിസംബര്‍ നാലിന് ചിത്രം തീയറ്ററുകളിലെത്തും.

നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, പ്രകാശ് ബാരേ, തമ്പി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിത്രം ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷകള്‍.

DONT MISS