ഒന്നാം മാറാട് കലാപം: കൊലപാതക കേസിലെ 12 പ്രതികളെ വെറുതെവിട്ടു

high-court-new

കൊച്ചി: ഒന്നാം മാറാട് കലാപത്തിന്റെ ഭാഗമായ കൊലപാതക കേസില്‍ 12 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. മാറാട് സ്വദേശി അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ നാലും പന്ത്രണ്ടും പ്രതികളായ ഷാജി, ശശി എന്നിവരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. കേസില്‍ മൊത്തം 15 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ എട്ടാം പ്രതി സുമേഷിനെ നേരത്തേ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

2002 ജനവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനസ് എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ അബൂബക്കറെ കൊലപ്പെടുത്തിയത്. പോലീസുകാരുടെ മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.

DONT MISS
Top