കനോലി കായലില്‍ കയ്യേറ്റം വ്യാപകം

Untitled-1

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കനോലി കനാലില്‍ കയ്യേറ്റം രൂക്ഷം. പുഴയിലേക്ക് കല്ലടുക്കി സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കായല്‍ നികത്തിയെടുക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് പുഴ കയ്യേറ്റം. കണ്ടല്‍ കാടുകള്‍ ഉള്‍പ്പെടെയുള്ള ആവാസ വ്യവസ്ഥയെ തകര്‍ത്താണ് പുഴ നികത്തുന്നത്. കനോലി കായല്‍ നേര്‍ത്ത രേഖയായി മാറാന്‍ ഇനി അധികകാലമില്ലെന്ന് ഇവിടുത്തെ മത്സ്യതൊഴിലാളികള്‍ ഓര്‍മ്മപ്പെടുത്തുന്നു. അത്രയ്ക്ക് വ്യാപകമായാണ് ഇരുകരകളിലും കയ്യേറ്റം നടത്തുന്നത്.

പുഴയില്‍ ചെങ്കല്ലടുക്കി ചെളിനിറച്ചാണ് നികത്തിയെടുക്കല്‍. ശേഷം അവിടെ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ഈ വിധത്തില്‍ പാവറട്ടി പഞ്ചായത്തില്‍ മാത്രം കയ്യേറിയിരിക്കുന്നത് ഏക്കറുകണക്കിന് പുഴത്തടമാണ്. വില്ലേജ് ഓഫീസര്‍ മുതല്‍ കളക്ടര്‍വരെയുള്ളവര്‍ക്ക് നാട്ടുകാര്‍ അനവധി തവണ പരാതി നല്‍കി. എന്നിട്ടും ഒരു നടപടിയുമില്ല. അതുകൊണ്ട് തന്നെ കയ്യേറ്റം തകൃതിയായി തുടരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top