മക്കയിലെ ഹറം വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ ആരംഭിച്ചു

makkaജിദ്ദ: മക്കയിലെ ഹറം വികസന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ നടത്തുവരികയാണെന്ന് അധികൃതര്‍. നിരവധി തൊഴിലാളികളാണ് വികസന ജോലിയില്‍ പങ്കെടുക്കുന്നത്. വിവിധ കാലാവസ്ഥക്കനുയോജ്യമാകുംവിധം ഹറമിനകത്തെ താപനില ക്രമികരിക്കാനുള്ള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

പരമാവധി വേഗതയില്‍ ഹറം വികസനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മുപ്പത്തയ്യായിരത്തോളം തൊഴിലാളികളാണ് മക്കയിലെ മതാഫ് വികസനത്തിന്റെ അവസാന മിനുക്കുപണികളിലും ഹറം വികസനത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കന്നത്. പതിനാലായിരത്തോളം ജോലിക്കാര്‍ മതാഫ് വിസനത്തില്‍ മാത്രം പങ്കെടുക്കുന്നതെന്നാണ് അറബ് പത്രമായ മക്ക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. ഹറമിലെ തെക്കുഭാഗത്തെ വികസന പ്രവര്‍നങ്ങളില്‍ ഇരുപത്തൊന്നായിരത്തോളം തൊഴിലാളികളും പങ്കെടുക്കുന്നത്. മതാഫിന്റെ ഭാഗത്ത് അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

മുന്‍ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പേരിലുള്ള ലോകത്തെ ഏറ്റവും വലിയ താഴിക കുടം ഹറം വികസന ഭാഗത്ത് സ്ഥാപിക്കുന്നതിനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഹറമിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ചൂടില്‍ നിന്നും രക്ഷ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി കാലാവസ്ഥാനിരീക്ഷണ വിഭാഗം പഠനം നടത്തിവരികയാണ്. വികസന പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഹറമിന്റെ നാല് മൂലയില്‍ നിന്നുമുള്ള ഫ്‌ളൈ ഓവര്‍ ജോലി ആരംഭിക്കും. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഭരണാധികാരി സല്‍മാന്‍ രാജാവ് ഹറം വികസനത്തിന്റെ മുന്നാംഘടത്തിന്റെ ഭാഗമായുള്ള പുതിയ അഞ്ച് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top