ഉത്തരേന്ത്യയില്‍ 5.9 ശക്തിയുള്ള ഭൂചലനം, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

japan-earthquakeകാബൂള്‍: ഉത്തരേന്ത്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വടക്കന്‍ അഫ്ഗാനിസ്ഥാനാണ്. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് 300 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള അഷ്‌കാശം പ്രദേശമാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്നും 92.4 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

കഴിഞ്ഞമാസം 7.5 രേഖപ്പെടുത്തിയ ഭൂചലനം പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും പിടിച്ചുലച്ചിരുന്നു. ദുരന്തത്തില്‍ 400ല്‍ അധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

2005 ഒക്ടോബറിലുണ്ടായ ഭൂചലനത്തില്‍ 75,000ല്‍ അധികം പേരാണ് മരിച്ചത്. 7.6 ആയിരുന്നു അന്ന് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top