‘സംസ്കാരി’ ജയിംസ് ബോണ്ട്; തിരക്കഥയും സംവിധാനവും സെന്‍സര്‍ ബോര്‍ഡ്

JAMES-BONDജയിംസ്‌ബോണ്ട് ചിത്രമായ സ്‌പെക്ട്രയിലെ ചുംബനംരംഗം ഒഴിവാക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. നായകന്‍ ഡാനിയല്‍ ക്രെയിഗും മോണിക്കാ ബലൂച്ചിയും തമ്മിലുള്ള ചുംബനരംഗത്തിന് ദൈര്‍ഘ്യം കൂടി പോയെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.

വെള്ളിയാഴ്ച മുതലാണ് ജയിംസ്‌ബോണ്ട് പരമ്പരയിലെ പുതിയ ചിത്രമായ സ്‌പെക്ട്ര പ്രദര്‍ശനത്തിനെത്തുന്നത്. ഇതിന് മുന്നോടിയായാണ് സെന്‍ഡര്‍ ബോര്‍ഡ് ബോണ്ട് ചിത്രത്തെയും എഡിറ്റ് ചെയ്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരെയാണ് സേഷ്യല്‍ മീഡിയയില്‍ പരിഹാസ രൂപത്തിലുള്ള പോസ്റ്റുകള്‍ ഇറങ്ങുന്നത്. യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.
3

2 1

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top