പേരില്‍ ഐസിസ് ഉണ്ടെന്നു കരുതി തീവ്രവാദിയല്ല; അക്കൗണ്ട് മരവിപ്പിച്ച ഫെയ്സ്ബുക്കിന് പെണ്‍കുട്ടിയുടെ മറുപടി

isis anchalee

സന്‍ഫ്രാന്‍സിസ്‌കോ: പേരില്‍ ഐസിസ് എന്ന് ഉണ്ടെന്ന് കരുതി താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയല്ലെന്ന് ഫെയ്സ്ബുക്കിന് പെണ്‍കുട്ടിയുടെ ട്വീറ്റ്. സന്‍ഫ്രാന്‍സിസ്‌കോയില്‍ എഞ്ചിനീറായ ഐസിസ് ആഞ്ചലേ(ISIS ANCHALEE) എന്ന പേരുള്ള പെണ്‍കുട്ടിയുടെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് സുരക്ഷാ കാരണങ്ങളുടെ പേരില്‍ ബ്ലോക്ക് ചെയ്തിരുന്നു. പേരില്‍ ഐസിസ് എന്നു കണ്ടതിനെ തുടര്‍ന്നായിരുന്നു  ഇത്.

എന്നാല്‍ താന്‍ തീവ്രവാദിയല്ലെന്നും ഇത് തന്റെ പേരാണെന്നും എന്തുകൊണ്ടാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും ചോദിച്ച് പെണ്‍കുട്ടി ഫെയ്സ്ബുക്കിന് ട്വിറ്ററിലൂടെ സന്ദേശം അയച്ചു. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ആഞ്ചലേ ഫെയ്‌സ്ബുക്കിന് അയച്ചു കൊടുത്തെങ്കിലും അക്കൗണ്ട് തിരികെ ലഭിച്ചില്ല.

ഫ്രാന്‍സ് തലസ്ഥാനം പാരിസില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ട് സംബന്ധിച്ച് സുരക്ഷ കര്‍ശനമാക്കിയിരുന്നു. അതേ തുടര്‍ന്നാണ് isis എന്ന പേരിലുള്ള പെണ്‍കുട്ടിയുടെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് റദ്ദാക്കിയത്.

അതേസമയം, സംഭവത്തില്‍ ഫെയ്സ്ബുക്ക് റിസേര്‍ച്ചര്‍ ഒമിഡ് ഫാരിവര്‍ ഐസിസിനോട് മാപ്പ് പറഞ്ഞു. ഇതു സംഭവിച്ചതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഫെയ്‌സ്ബുക്കിന്റെ ഉന്നത തലത്തിലുള്ളവര്‍ക്ക് വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് ഐസിസിന് മറുപടി കൊടുത്തു. പ്രശ്‌നം പരിഹരിച്ച് ഉടന്‍തന്നെ അക്കൗണ്ട് ഐസിസിന് തിരികെ ലഭിക്കുമെന്നാണ് കരുതുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top