രാംദേവിന്റെ ആട്ട നൂഡില്‍സ് വിപണിയിലിറങ്ങിയത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ

ramdev

ദില്ലി: രാംദേവിന്റെ നൂഡില്‍സ് വിപണിയിലിറങ്ങിയത് അനുമതിയില്ലാതെയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് നമ്പറായി 10014012000266 എന്ന നമ്പറാണ് കൊടുത്തിരിക്കുന്നത്. ഈ നമ്പറിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അനുമതി ലഭിക്കാത്ത ഉത്പന്നത്തിന്റെ നമ്പറിനെക്കുറിച്ച് എങ്ങനെ വിവരങ്ങള്‍ നല്‍കാനാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍പേര്‍സണ്‍ ആശിഷ് ബഹുഗുണ പറഞ്ഞു.

എന്നാല്‍  പതഞ്ജലി നൂഡില്‍സിന്റെ പാക്കറ്റിനു മുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് നമ്പര്‍ കൊടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. പതഞ്ജലിയുടെ മറ്റുചില ഉത്പന്നങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ആട്ട നൂഡില്‍സ് അനുമതി ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലൈസന്‍സ് സംബന്ധിച്ച സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്ന് പതഞ്ജലി വക്താവ് എസ് കെ തിജരവാല പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ആട്ട നൂഡില്‍സ് വിപണിയിലിറങ്ങിയത്. 70 ഗ്രാം പായ്ക്കറ്റിന് 15 രൂപയാണ് വില. മറ്റ് കമ്പനികളുടെ നൂഡില്‍സുകളേക്കാള്‍ ഗുണമേന്മയുള്ളതും നൂറ് ശതമാനം ഗോതമ്പ് കൊണ്ട് ഉണ്ടാക്കുന്നതുമാണ് ആട്ട നൂഡില്‍സ് എന്ന് പതഞ്ജലി ഗ്രൂപ്പ് അവകാശപ്പെടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top