തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കം: കേരളത്തില്‍ പച്ചക്കറി വില കുതിക്കുന്നു

Koyambedu_mkt_SS_K_1569675fതമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കനത്ത മഴയും ആഭ്യന്തര പ്രശ്‌നങ്ങളും കേരളത്തിലെ പച്ചക്കറി വിപണിയെ പൊള്ളിക്കുന്നു. മിക്ക പച്ചക്കറികള്‍ക്കും കഴിഞ്ഞയാഴ്ചയേക്കാള്‍ ഇരട്ടിയാണ് വില.

കഴിഞ്ഞ ആഴ്ച 27 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 40 രൂപയാണ്. പയറിന്റെ വില 32ല്‍ നിന്നും 44ലേക്ക് ഉയര്‍ന്നു. ബീന്‍സിനും ഇരട്ടിയിലധികം വിലയുയര്‍ന്നു. മുരിങ്ങാക്കായക്ക് കഴിഞ്ഞാഴ്ചയേക്കാള് 30 രൂപയുടെ വിലവര്‍ധന ഉണ്ടായി. നേരത്തെ റെക്കോഡ് വിലയിലെത്തി പിന്നീട് കുറഞ്ഞ സവാള വിലയും വീണ്ടും ഉയര്‍ന്നു.

ബംഗലൂരു, മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്നാണ് മലബാറിലേക്ക് പ്രധാനമായും പച്ചക്കറിയെത്തുന്നത്. ഈ സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പച്ചക്കറിക്ക് ഡിമാന്റ് കൂടുന്ന മണ്ഡലകാലവും വിവാഹസീസണും അടുത്തതോടെ എന്ത് വിലകൊടുത്തും ആളുകള്‍ പച്ചക്കറി വാങ്ങുന്ന സാഹചര്യം മുതലെടുക്കുകയാണ് പച്ചക്കറി വ്യാപാരികള്‍ ചെയ്യുന്നതെന്നാണ് പൊതുവേയുള്ള ആരോപണം.

ഹോര്‍ട്ടികോര്‍പ്പടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിപണിയില്‍ ഇടപെടാത്തതും തോന്നിയ രീതിയിലുള്ള വിലവര്‍ധനയ്ക്ക് കാരണമാണ്.

DONT MISS
Top