സഞ്ചാരികളുടെ പറുദീസയായി വയനാട്

wynd

ലോക ടൂറിസം മേഖലയില്‍ വയനാടിന് ശ്രദ്ധേയമായ നേട്ടം. കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യമൊരുക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ വയനാട് ഒമ്പതാം സ്ഥാനത്തെത്തി. പ്രമുഖ യാത്രാ വെബ്‌സൈറ്റായ ട്രിവാഗോ പുറത്തിറക്കിയ പട്ടികയിലാണ് വയനാട് ഇടം പിടിച്ചത്.

ലോകത്തെ 100 പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് വയനാടും ഇടം നേടിയത്. താമസത്തിനായി ചെലവഴിക്കുന്ന പണത്തിനു തുല്യമായ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. വയനാടിനും പുറമെ ഋഷികേശ്, അമൃത്‌സര്‍, ജെയ്‌സാല്‍മീര്‍ എന്നീ സ്ഥലങ്ങളാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്. കഴിഞ്ഞ തവണ പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരം ഇത്തവണ പുറത്തായി. 100-ല്‍ 96.36 മാര്‍ക്കാണ് വയനാടിന് ട്രിവാഗോ നല്‍കിയിരിക്കുന്നത്. ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഉപഭോക്താക്കളുടെ പ്രതികരണങ്ങളും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. വിദേശ സഞ്ചാരികള്‍ക്കും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കു പ്രിയപ്പെട്ട സ്ഥലമായി വയനാട് മാറിക്കഴിഞ്ഞതായി വെബ്‌സൈറ്റ് പറയുന്നു.

ചൈനയിലെ ഫെങ്വാങ്ങ് ആണ് പട്ടികയില്‍ ഒന്നാമത്. ഋഷികേശ് പതിമൂന്നാം സ്ഥാനത്തും അമൃത്‌സര്‍ 22-ആം സ്ഥാനത്തുമാണ്. ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ശ്രദ്ധേയമായ സ്ഥാനം നേടാനായത് വയനാടിന് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ടൂറിസം മേഖല.

നമ്മുടെ സ്വന്തം വയനാട് സഞ്ചാരികൾക്കായി ഏറ്റവും മികച്ച സൌകര്യങ്ങൾ ഒരുക്കുന്നതിൽ ലോകത്തിൽ ഒന്പതാമത്. കേരളത്തിന്‌ അഭിമാനകരമായ നേട്ടമാണ് ഇത്. #OommenChandy #Wayanad #KeralaTourism

Posted by Oommen Chandy on Monday, 16 November 2015

DONT MISS
Top