തന്നെ അടുക്കളയില്‍ അടച്ചിടാനാണ് ഇമ്രാന്‍ ഖാനും കുടുംബവും ശ്രമിച്ചതെന്ന് മുന്‍ ഭാര്യ

ലണ്ടന്‍: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയനേതാവുമായ ഇമ്രാന്‍ ഖാനെതിരെ മുന്‍ഭാര്യ രെഹാം. പത്ത് മാസം മാത്രം നീണ്ട വിവാഹജീവിതം രണ്ടാഴ്ച മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബിബിസിയില്‍ ഉദ്യോഗസ്ഥയായിരുന്നു രെഹാം.

അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യല്‍ മാത്രമാണ് തന്റെ ജോലിയെന്നും പുറത്തേക്കിറങ്ങരുതെന്നും ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചിരുന്നതായി രെഹാം വ്യക്തമാക്കുന്നു. പെഷവാറിലെ തെരുവുകുട്ടികളുടെ അംബാസഡറായി നിയോഗിക്കപ്പെട്ടിട്ട് പോലും താന്‍ വീടിന് പുറത്തിറങ്ങാന്‍ ഇമ്രാന്‍ അനുവദിച്ചിരുന്നില്ലെന്ന് രെഹാം വ്യക്തമാക്കുന്നു. സുരക്ഷിതത്വമില്ലാത്ത ജീവിതമായിരുന്നു ഇസ്ലാമാബാദില്‍ തന്നെ കാത്തിരുന്നത്. വിവാഹത്തോടെ താന്‍ അവതരിപ്പിച്ചിരുന്ന ടെലിവിഷന്‍ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. മാസങ്ങളോളം ജോലിക്ക് പോകാന്‍ അനുവദിച്ചില്ലെന്നും രെഹാം വെളിപ്പെടുത്തുന്നു. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും രെഹാം പറയുന്നു. തന്നോട് സംസാരിക്കാന്‍ പോലും ഇമ്രാന്‍ ഖാന്‍ തയ്യാറായില്ലെന്നും രെഹാം ആരോപിക്കുന്നു.

imranm-khan-rehamമാധ്യമപ്രവര്‍ത്തക കൂടിയായ രെഹാം രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നതിനെ ഇമ്രാന്‍ ഖാന്‍ എതിര്‍ത്തിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ് രെഹാം. ബിബിസിയില്‍ ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 2013ല്‍ ആണ് പാകിസ്താനിലെത്തിയത്. ഇളയ മകളോടൊപ്പമാണ് രെഹാം ഇസ്ലാമാബാദിലെ ഇമ്രാന്‍ ഖാന്റെ വീട്ടിലെത്തിയത്. പാകിസ്താനിലെ തെരുവുകുട്ടികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരാനാണ് രെഹാമിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രണ്ട് ചിത്രങ്ങളും നിര്‍മ്മിക്കും.

രെഹാമിന്റെ വെളിപ്പെടുത്തലുകള്‍ നേരത്തെയും ഇമ്രാന്‍ ഖാനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയെയും കുഴപ്പത്തിലാക്കിയിരുന്നു. വിവാഹമോചനത്തിന് മുമ്പ് ഒരു അഭിമുഖത്തില്‍ ഗാര്‍ഹികപീഡനം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് കള്ളം പറയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ അതെ എന്നാണ് ഉത്തരമെന്ന് രെഹാം മറുപടി പറഞ്ഞിരുന്നു.

ഇംഗ്ലണ്ടുകാരിയായ ജെമീമയായിരുന്നു 62കാരനായ ഇമ്രാന്‍ ഖാന്റെ ആദ്യഭാര്യ. ഒന്‍പത് വര്‍ഷത്തെ ദാമ്പത്യജീവിതം 2004ല്‍ അവസാനിച്ചിരുന്നു.

DONT MISS
Top