ചൈനീസ് ഓപ്പണ്‍ ഫൈനലില്‍ സൈന നെഹ്വാളിന് തോല്‍വി

saina-nehwal-china-openബെയ്ജിംഗ്: ചൈനീസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സൈന നെഹ്വാളിന് തോല്‍വി. ചൈനയുടെ ലീ സുറെയ് ആണ് സൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍ 21-12, 21-15.

ആദ്യഘട്ടത്തില്‍ 4-1ന് മുന്നിട്ട് നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ താരത്തിന് പിഴവുകള്‍ വിനയായത്. ഇടവേളയ്ക്ക് ശേഷം കൂടുതല്‍ കരുത്തുറ്റ സ്മാഷുകളഉമായി ലീ കളം നിറഞ്ഞതോടെ സൈനയ്ക്ക് തിരിച്ചു വരാനായില്ല.

39 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ സൈന പരാജയം സമ്മതിച്ചു. നേരത്തെ ഒന്‍പത് തവണ സെന ലീയോട് പരാജയപ്പെട്ടിട്ടുണ്ട്.
ഒളിമ്പിക്‌സ് ചാമ്പ്യനും ലോക ഏഴാം നമ്പര്‍ താരവുമാണ് ലീ സുറെയ്.

DONT MISS
Top