പാരിസ് കണ്‍സേര്‍ട്ട് ഹാളില്‍ ആക്രമണം നടത്തിയത് ഫ്രഞ്ച് പൗരനെന്ന് റിപ്പോര്‍ട്ട്

parisപാരിസില്‍ കണ്‍സേര്‍ട്ട് ഹാളില്‍ ആക്രമണം നടത്തിയത് ഫ്രഞ്ച് പൗരനാണെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കണ്‍സേര്‍ട്ട് ഹാളിലുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ ചിലര്‍ തോക്കുധാരിയായ അക്രമി ഫ്രഞ്ച് സംസാരിക്കുന്നതായി കേട്ടതായി പറഞ്ഞിരുന്നു. ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോള്‍ ഫ്രഞ്ച് പൗരനാണെന്നും ദക്ഷിണ പാരിസിലെ കോര്‍കോറണ്‍സ് സബര്‍ബില്‍ നിന്നുമുള്ളയാളാണെന്ന് തെളിഞ്ഞതായി അന്വേഷണസംഘം വ്യക്തമാക്കി.

പാരിസില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു പുറത്ത് പൊട്ടിത്തെറിച്ച മറ്റൊരു ചാവേറിന്റെ മൃതദേഹത്തിന്റെ അരികില്‍ നിന്നും സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെടുത്തിരുന്നു. പാരിസിലെ ഏഴിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 127ഓളം പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ എട്ട് ഭീകരവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് പേരെ പിടികൂടുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top