സച്ചിനെ അറിയാത്ത ബ്രിട്ടീഷ് എയര്‍വെയ്‌സിന് മലയാളികളുടെ വക ഫെയ്‌സ്ബുക്ക് പൊങ്കാല

commnt-4സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയുടെ അവസ്ഥയാണ് ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിന്. വിമാനത്താവളത്തില്‍ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് സച്ചിന്‍ പോസ്റ്റ് ചെയ്ത ട്വീറ്റിനു മറുപടിയായി പൂര്‍ണമായ പേരും വിലാസവും അറിയിക്കണമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് മറുപടി നല്‍കിയതാണ് ആരാധകരെ പ്രകോപിതരാക്കിയത്. ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ട്വീറ്റ് പുറത്തു വന്നതോടെ പൊങ്കാല ആരംഭിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സിന് എതിരെ ട്വിറ്ററിലും ശകാര വര്‍ഷമാണ് നടക്കുന്നത്. boycottbritishairways എന്ന ഹാഷ് ടാഗോടു കൂടിയാണ് ആരാധകര്‍ പ്രതിഷേധ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്.

ഇതിഹാസതാരങ്ങള്‍ ഒരുമിക്കുന്ന ആള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ലീഗിനായുള്ള യാത്രക്കിടെയാണ് ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരുടെ പെരുമാറ്റം സച്ചിനെ പ്രകോപിപ്പിച്ചത്. വെയിറ്റിംഗ് ലിസ്റ്റിലായിരുന്ന തന്റെ കുടുംബാംഗങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ജീവനക്കാര്‍ സ്വീകരിച്ചില്ലെന്ന് സച്ചിന്‍ കുറ്റപ്പെടുത്തി. ഇതിനു പുറമെ തന്റെ ലഗേജുകള്‍ തെറ്റായ അഡ്രസിലാണ് ബ്രിട്ടീഷ് എയര്‍വേസ് അയച്ചതെന്നും സച്ചിന്‍ പറയുന്നു.

commnt-3സംഭവത്തോട് പ്രതികരിച്ച എയര്‍വേസ് അധികൃതരുടെ മറുപടിയും പ്രകോപിപ്പിക്കുന്നതായിരുന്നു. സംഭവത്തില്‍ മാപ്പു ചോദിക്കുന്നെന്നും സച്ചിന്റെ മേല്‍വിലാസവും മുഴുവന്‍ പേരും പറഞ്ഞാല്‍ ലഗേജ് അയച്ചു തരാമെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് അധികൃതര്‍ പ്രതികരിച്ചു. ഇതോടെ എയര്‍വേസിനെതിരെ ആരാധകരുടെ രോഷം അണപൊട്ടി. ഇന്ത്യന്‍ ജനതയെ കാലങ്ങളോളം അടിമകളാക്കി വെച്ചതില്‍ ക്ഷമിക്കാന്‍ പറ്റുമെങ്കിലും സച്ചിന്റെ മുഴുവന്‍ പേരു ചോദിച്ച ബ്രിട്ടീഷ് എയര്‍വെയ്‌സിനോട് പൊറുക്കാന്‍ കഴിയില്ലെന്ന് എഴുത്തുകാരനായ ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിച്ചു.

DONT MISS
Top