ഫെയ്‌സ്ബുക്ക് ഉള്ളടക്കം; നിയന്ത്രണം ആവശ്യപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതിപ്പെട്ടത് ഇന്ത്യ

ദില്ലി: ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിന് ഏറ്റവുമധികം പരാതികള്‍ നല്‍കിയത് ഇന്ത്യ. ഉള്ളടക്കത്തെ കുറിച്ച് ലഭിച്ചതില്‍ 5,115 പരാതികളും ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്നാണെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി.  ഫെയ്‌സ്ബുക്ക് അധികൃതര്‍ പുറത്തുവിട്ട ഇക്കൊല്ലത്തെ ആദ്യ ആറുമാസത്തെ കണക്കുകള്‍ പ്രകാരമാണിത്.

facebookഇന്ത്യന്‍ ജനതയുടെ ഐക്യം തകര്‍ക്കാന്‍ കാരണമാകുമെന്ന് കാണിച്ച് മതവിരുദ്ധം, വിദ്വേഷപ്രസംഗം എന്നീ ഉള്ളടക്കങ്ങളെക്കുറിച്ചാണ് കൂടുതലും പരാതികള്‍ ഉയര്‍ന്നത്. അധികൃതരുടെ പരാതിയെ തുടര്‍ന്ന് 15,155 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തതായാണ് വിവരം. കഴിഞ്ഞകൊല്ലം ഇതേ കാലയളവില്‍ 4,960 പോസ്റ്റുകള്‍ മാത്രമാണ് ബ്ലോക്ക് ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.

92 രാജ്യങ്ങളില്‍ നിന്നുള്ള 20,000 ലധികം പരാതികളില്‍ 74 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണെന്നാണ് വിവരം. പരാതികളില്‍ 58 ശതമാനത്തിന്റെ വര്‍ധന വരുത്തിയ തുര്‍ക്കിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ഫ്രാന്‍സ് സമര്‍പ്പിച്ചത് വെറും 295 അപേക്ഷകളാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top