ബര്‍ഗറില്‍ എലിയുടെ തല; മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റ് അടച്ചുപൂട്ടി

മെക്‌സിക്കോ സിറ്റി: പ്രമുഖ അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സിന്റെ ബര്‍ഗറില്‍ എലിയുടെ തല കണ്ടെത്തിയതായി ആരോപണം. ഇതിനെത്തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലുള്ള മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റ് അടച്ചുപൂട്ടി. എന്നാല്‍ സംഭവം മക്‌ഡൊണാള്‍ഡ്‌സ് അധികൃതര്‍ നിഷേധിച്ചു.

Untitled-1

മക്‌ഡൊണാള്‍ഡ്‌സിന്റെ റെസ്‌റ്റോറന്റില്‍ നിന്നും കഴിക്കാന്‍ വാങ്ങിച്ച ബര്‍ഗറിനുള്ളില്‍ എലിയുടെ തല കിട്ടി എന്ന പരാതിയുമായി ഒരു യുവാവാണ് രംഗത്ത് വന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സംഭവം മെക്‌സിക്കോയുള്ള ചില പത്രങ്ങളും വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് റെസ്റ്റോറന്റ് പൂട്ടിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മക്‌ഡൊണാള്‍ഡ്‌സ് വക്താവ് ഫെലിക്‌സ് റാമിരസ് പറഞ്ഞു. ഇങ്ങനെയൊരു പിഴവ് തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ വരാന്‍ സാധ്യതയില്ലെന്നും മനപ്പൂര്‍വ്വം കമ്പനിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പരാതിക്കാരന്‍ സംഭവം പുറത്ത് പറയാതിരിക്കാന്‍ പണമാവശ്യപ്പെട്ടതായി റെസ്റ്റോറന്റ് മാനേജര്‍ വെളിപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top