ഷാരൂഖും കാജോളും ഒന്നിക്കുന്ന ദില്‍വാലേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

dil

ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന പുതിയ ചിത്രം ദില്‍വാലേയുടെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രസകരവും വ്യത്യസ്തവുമായ രീതിയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഷാരൂഖ്, കാജോള്‍, വരുണ്‍ ധവാന്‍, കൃതി സനോണ്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ എല്ലാവരും കണ്ണുകള്‍ പരസ്പരം പൊത്തിപ്പിടിച്ചാണ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ഹാഫ് ലുക്ക് എന്നാണ് ഷാരൂഖ് ഖാന്‍ പോസ്റ്ററിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ഡിഡിഎല്‍ജെയുടെ ഇരുപതാം വാര്‍ഷികത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ദില്‍വാലേ. 2010 ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന് ശേഷം ഷാരൂഖും കാജോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ദില്‍വാലേക്കുണ്ട്. ബാസിഗര്‍, കരണ്‍ അര്‍ജ്ജുന്‍, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചിരുന്നു.

വിനോദ് ഖന്ന, ബൊമാന്‍ ഇറാനി എന്നിവരും ദില്‍വാലേയിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിനു വേണ്ടി ഷാരൂഖ് ഖാനും രോഹിത് ഷെട്ടിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

Our Dilwale Director Rohit was not allowing us to reveal our first look. So we have outsmarted him by releasing only half a look.

Posted by Shah Rukh Khan on Sunday, 8 November 2015

Dilwale – D Motion TeaserYou have seen the ‘D’ now hear the sound of love. Hope you all like it…

Posted by Shah Rukh Khan on Saturday, 7 November 2015

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top