ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും കരുത്തരുടെ പട്ടികയില്‍ നരേന്ദ്ര മോദിക്ക് ഒന്‍പതാം സ്ഥാനം

12200910_461608694041696_307229494_n
ന്യൂയോര്‍ക്ക് : ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും കരുത്തരായ വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്‍പതാം സ്ഥാനം. കഴിഞ്ഞ തവണ മാസികയുടെ പട്ടികയില്‍ 15 ആം സ്ഥാനത്തായിരുന്ന മോദി ആറ് സ്ഥാനങ്ങള്‍ മറികടന്ന് ഒന്‍പതാം സ്ഥാനത്തെത്തി.

തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ സാമ്പത്തികവും രാഷ്ട്രീയ പരമായുമുള്ള സ്വാധീനങ്ങളുള്‍പ്പെടുന്ന നാല് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഫോര്‍ബ്‌സ് പട്ടിക തയ്യാറാക്കുന്നത്. നരേന്ദ്ര മോദിയുടെ പുതിയ വികസന നയങ്ങളുടെ ഫലങ്ങള്‍ വിലയിരുത്തിയാണ് മോദി പട്ടികയില്‍ ഇടം നേടിയത്. മോദിയുടെ അന്താരാഷ്ട്ര സാന്നിധ്യവും നിര്‍ണ്ണായകമായി. ലോക നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ചയും പട്ടികയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതില്‍ നിര്‍ണായകമായി.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുതിനാണ് പട്ടികയിലെ ഒന്നാമന്‍. ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഫ്രാന്‍സിസ് മാര്‍പാപ്പ, ചൈനീസ് പ്രസിഡന്റ് സി ജിങ് പിങ് എന്നിവരാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top