കുങ്ഫു പാണ്ട ത്രീയുടെ പുതിയ ട്രെയിലര്‍

kung-fu-pandaഹോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന അനിമേഷന്‍ ത്രില്ലര്‍ ചിത്രം കുങ്ഫു പാണ്ട ത്രീയുടെ രണ്ടാം ട്രെയിലര്‍ എത്തി. ആദ്യ ട്രെയിലറില്‍ നിന്ന് ഭിന്നമായി കഥയെ പരിചയപ്പെടുത്തന്ന രീതിയിലാണ് രണ്ടാം ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ത്രീഡിയിലാണ് സിനിമ പുറത്തിറങ്ങുക.കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ രസിപ്പിച്ച പാണ്ട പുതിയ പതിപ്പിലും അത് ആവര്‍ത്തിക്കും എന്ന ഉറപ്പാണ് ട്രെയിലറുകള്‍ നല്‍കുന്നത്.

പൊ തന്റെ കുടുംബത്തെ കണ്ടത്തുന്ന തരത്തിലുള്ള ദ്യശ്യങ്ങള്‍ രണ്ടാം ട്രെയിലറിലുണ്ട്. സിനിമയുടെ പ്രമേയം ഇതാവും എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഹോളിവുഡില്‍ നടക്കുന്നത്. കൈ എന്ന വില്ലനും ട്രെയിലറിലുണ്ട്. ജാക് ബ്ലാക്ക്,അഞ്ജലീന ജോളി, ഡസ്റ്റിന്‍ ഹോഫ്മാന്‍, ജാക്കി ചാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളാണ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. 2016 ജനുവരി അവസാനത്തോടെ കുങ്ഫൂ പാണ്ട ത്രീ പ്രദര്‍ശനം ആരംഭിക്കും. ഇത്തവണ ത്രീഡിയിലാണ് ചിത്രം എത്തുക.

DONT MISS