ഫോക്‌സ് വാഗണ്‍ കമ്പനിയുടെ ആഡംബര കാറുകളിലും മലിനീകരണ തട്ടിപ്പ്

volks-voganന്യൂയോര്‍ക്ക്: ഫോക്‌സ്‌വാഗന്‍ കമ്പനിയുടെ ആഡംബര കാറുകളിലും മലിനീകരണത്തട്ടിപ്പ് നടന്നെന്ന് അമേരിക്ക. ഓഡി, പോര്‍ഷെ അടക്കമുള്ള പതിനായിരത്തോളം കാറുകളിലെ ഡീസല്‍ കാറുകളില്‍ മലിനീകരണത്തട്ടിപ്പ് പുറത്തറിയാതിരിക്കാനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചെന്നാണ് ആരോപണം. ഈ കാറുകളിലെ 3 ലിറ്റര്‍ എഞ്ചിനില്‍ തട്ടിപ്പ് കണ്ടെത്തിയെന്ന് എന്‍വിയറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി വ്യക്തമാക്കി. ഫോക്‌സ്‌വാഗനെതിരെ അമേരിക്കന്‍ വാഹന നിയന്ത്രണ അതോറിറ്റി പുതിയ അന്വേഷണം ആരംഭിച്ചു.

കമ്പനിയുടെ വിലകൂടിയ കാറുകളില്‍ പരിശോധനകള്‍ ആരംഭിച്ചതായും അമേരിക്കന്‍ പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. 3 ലിറ്റര്‍ എഞ്ചിന്‍ ആഡംബര മോഡലുകളിലാണ് പരിശോധന കേന്ദ്രീകരിക്കുക. പോര്‍ഷെയുടെ എസ്യുവി മോഡലും ഓഡിയുടെ അഞ്ച് മോഡലുകളും ഇത്തരത്തില്‍ സോഫട്‌വെയര്‍ ഘടിപ്പിക്കപ്പെട്ടതാണ്. എ സിക്‌സ് സെഡാനും ക്യു ഫൈവ് എസ് യുവിയും ഈ അഞ്ച് മോഡലുകളില്‍ പെടുന്നവയാണ്. ഒരു കോടി പത്ത് ലക്ഷം കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് സെപ്റ്റംബറില്‍ അംഗീകരിച്ച ഫോക്‌സ്‌വാഗന്‍ ഈ കാറുകള്‍ തിരികെ വിളിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലും കമ്പനി ഈ ആഴ്ച തന്നെ ഒരു ലക്ഷം കാറുകള്‍ തിരകെ വിളിക്കും. കാറുകള്‍ പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് പരിശോധനയില്‍ കണ്ടുപിടിക്കാതിരിക്കാനാണ് ഫോക്‌സ് വാഗന്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ ഘടിപ്പിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ ആദ്യ വാരം അമേരിക്ക തട്ടിപ്പ് കണ്ടുപിടിക്കുകയായിരുന്നു. ലോകത്താകമാനം വാഹന വിപണി ഉണര്‍വ്വ് പ്രകടമാക്കിയ കഴിഞ്ഞ പാദത്തില്‍ ഫോക്‌സ്‌വാഗന്‍ കുത്തനെ താഴേക്ക് പതിച്ചു. കമ്പനിയുടെ 78 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്.

DONT MISS
Top