അഫ്ഗാനിസ്ഥാനില്‍ യുവതിയെ താലിബാന്‍ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

afghan-womanലോകം പുരോഗമിച്ചെന്നു പറയുമ്പോഴും കിരാത നിയമങ്ങള്‍ പലയിടങ്ങളിലും നടപ്പാക്കുന്നു. അഫ്ഗാനിസ്ഥാനില്‍ ഗൊര്‍ പ്രവിശ്യയില്‍ ഫിറോസ് കോ എന്ന സ്ഥലത്ത് ഒരു യുവതിയെ താലിബാന്‍ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ മാനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സ്‌നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കുന്ന മതനിയമങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെയാണ് മതത്തിന്റെ പേരില്‍ ഇപ്പോഴും നടക്കുന്ന പ്രാകൃത ശിക്ഷകള്‍.

റേഡിയോ ലിബര്‍ട്ടി എന്ന അമേരിക്കന്‍ മാധ്യമമാണ് കിരാത ശിക്ഷയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. വിവാഹപൂര്‍വ്വ ലൈംഗീക ബന്ധം പുലര്‍ത്തി എന്നാരോപിച്ച് റൊക്ഷാന എന്ന യുവതിയെ ആണ് ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞു കൊന്നത്. വിവാഹം കഴിക്കാനായി കാമുകനൊപ്പം ഒളിച്ചോടി പോയപ്പോഴാണ് യുവതിയെ പിടിച്ചു കെട്ടി ശിക്ഷ വിധിച്ചതെന്ന് റേഡിയോ പറയുന്നു.

DONT MISS
Top