ലോക സിനിമയിലെ ആദ്യ പെണ്‍ റോബോട്ട്

robot

ടോക്യോ : യന്തിരന്മാര്‍ സിനിമയില്‍ തകര്‍ത്താടിയതു നമ്മള്‍ കണ്ടതാണ് എന്നാല്‍ യന്തിരത്തികള്‍ ഇതുവരെ ലോകസിനിമയില്‍ സജീവമായിട്ടില്ല. എന്നാല്‍ ഇതാ ഇനി മുതല്‍ പെണ്‍ റോബോട്ടുകളെ സജീവമാക്കാന്‍ ലോകസിനിമ ഒരുങ്ങുന്നു.

ഒസാക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറോ രൂപം നല്‍കിയ ജെമിനോയ്ഡ് എഫ് എന്ന പേരിലുള്ള ആന്‍ഡ്രോയ്ഡ് അഭിനേത്രിയാണ് ലോകസിനിമയിലെ ആദ്യ റോബോട്ട് സിനിമനടി ആവാനൊരുങ്ങുന്നത്.

ജപ്പാന്‍ ആണവ ദുരന്തത്തിനു ശേഷമുള്ള സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച സയനോര എന്ന ജാപ്പനീസ് ചിത്രത്തിലാണ് ലോകസിനിമയില്‍ തന്നെ ആദ്യമായി ഒരു റോബോര്‍ട്ട് മനുഷ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കൊജി ഫുകാഡ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിയോണ എന്ന കഥാപാത്രത്തെയാണ് ജെമിനോയ്ഡ് അവതരിപ്പിക്കുന്നത്. സിനിമയുടെ അവസാന ഭാഗത്തില്‍ അഭിനേതാക്കളുടെ പേരുകള്‍ക്കൊപ്പം ജെമിനോയ്ഡിന്റെ പേരും കൊടുത്തിട്ടുണ്ട്.

robo

മനുഷ്യന്റെ വിവിധ ഭാവങ്ങള്‍ വളരെ ഫലവത്തായി അവതരിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് റോബോര്‍ട്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്. റിമോര്‍ട്ട് സംവിധാനം ഉപയോഗിച്ച് ഇതിനെ സംസാരിപ്പിക്കാനും ചിരിപ്പിക്കാനും, പാട്ടു പാടിപ്പിക്കാന്‍ വരെ സാധിക്കും.

72,000 പൗണ്ട് ആണ് ഈ റോബോര്‍ട്ടിന് ഹിരോഷി ഇഷിഗുറോയിട്ട വില. താരതമ്യേനെ വില കുറഞ്ഞ ഈ സംവിധാനം റോബോര്‍ട്ടുകളെ വരും കാലങ്ങളില്‍ മുഖ്യധാരയിലേക്കെത്തിക്കാന്‍ സഹായിക്കുമെന്ന് ഇഷിഗുറോ പറയുന്നു.

റോബോര്‍ട്ടിനെ കൊണ്ട് അഭിനയിപ്പിക്കുന്നത് മനുഷ്യരെ അഭിനയിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമുള്ള പണിയായിരുന്നുവെന്ന് സംവിധായകന്‍ കൊജി ഫുകാഡ പറയുന്നു. ചെലവ് കുറവാണെന്നതാണ് പ്രധാന കാര്യം. നവംബര്‍ ഒന്നിന് സയനോര പ്രദര്‍ശനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top