താജ്മഹലിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് ലിയോനാര്‍ഡോ ഡികാപ്രിയോ

leonardo-dicaprioആഗ്ര: ഹോളിവുഡ് സൂപ്പര്‍ താരം ലിയോനാര്‍ഡോ ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഡോക്യുമെന്റിറിയുടെ ഷൂട്ടിനായാണ് താരം ഇന്ത്യയിലെത്തിയത്. ഇതിനിടെ അദ്ദേഹം താജ്മഹലും സന്ദര്‍ശിച്ചു. താജ്മഹലിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനും ഈ സൂപ്പര്‍ താരം മറന്നില്ല.

താജ്മഹലിലെത്തിയ താരത്തെ വിദേശ ടൂറിസ്റ്റുകള്‍ക്കാണ് ആദ്യം മനസിലായത്. താരത്തിന്റെ ഫോട്ടോ എടുക്കാന്‍ സുരക്ഷാ ഭടന്മാര്‍ അനുവദിച്ചില്ല.ലിയോനാര്‍ഡോ ഡികാപ്രിയോ അമ്മയോടും, മറ്റ് കുടുംബാംഗങ്ങളോടും കൂടിയാണ് ഇന്ത്യയിലെത്തിയത്. ശനിയാഴ്ച രാവിലെ ഏഴരമുതല്‍ ഒന്‍പതരവരെയാണ് അദ്ദേഹം താജ് മഹല്‍ സന്ദര്‍ശിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ബോധവത്കരണം നടത്താന്‍ ഐക്രരാഷ്ട്ര സഭ തെരഞ്ഞടുത്ത സമാധാന ദൂതനാണ് ലിയോനാര്‍ഡോ ഡികാപ്രിയോ.

india-hollywood-dicaprio_e4100e66-807a-11e5-ba56-8cfa9414553d (1)
DONT MISS
Top