മുറിവേറ്റ പാട്ട്: ഗുലാം അലിക്ക് പിന്തുണയുമായി തൃശൂരില്‍ സാംസ്‌കാരിക സംഗമം

തൃശൂര്‍: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം അലിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃശൂരില്‍ ഗസല്‍ സായാഹ്നം. ഹിന്ദുത്വ തീവ്രവാദികള്‍ഗുലാം അലിക്ക് ഇന്ത്യയില്‍വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുറിവേറ്റ പാട്ട് എന്നപേരില്‍ തൃശൂരില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചത്. കേരള ശാസ്ത്രസാഹിത്യപരിഷത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ചുപ്‌കേ ചുപ്‌കേ എന്ന് തുടങ്ങുന്ന വിഖ്യാത ഗസല്‍ ആരംഭിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. ദലിത് വേട്ടക്കെതിരെയും ഭക്ഷണസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഹനിക്കുന്നതിനെരെയുമുള്ള പ്രതിഷേധം പാട്ടിലൂടെ അണപൊട്ടി. നിരവധിപേരാണ് ഗസല്‍സന്ധ്യ ആസ്വദിക്കാനെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top