ഫോക്‌സ് വാഗണ്‍ ഒരു ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുന്നു

volks-voganഇന്ത്യയില്‍ നിര്‍മ്മിച്ച 20000 ഡീസല്‍ കാറുകള്‍ ഉള്‍പ്പടെ ഒരു ലക്ഷം കാറുകള്‍ ഇന്ത്യയില്‍ തിരിച്ചു വിളിക്കുമെന്ന് ഫോക്‌സ് വാഗണ്‍ ഇന്ത്യ നേതൃത്വം അറിയിച്ചു. ഫോക്‌സ് വാഗന്‍ ഇന്ത്യ മേധാവി സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. രണ്ടു കോടി പത്ത് ലക്ഷം കാറുകളാണ് ആകെ ഫോക്‌സ് വാഗന്‍ തിരിച്ചു വിളിക്കുന്നത്. ഇതില്‍ ഒരു ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്നായിരിക്കും.

നവംബര്‍ 8 മുതലാണ് ഇന്ത്യയില്‍ കാറുകള്‍ തിരികെ വിളിച്ചു തുടങ്ങുക. കമ്പനിയുടെ അന്വേഷണം നടന്നുവരികയാണെന്നും ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ കാറുകള്‍ തിരികെ വിളിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ മലിനീകരണ നിയമങ്ങള്‍ അനുസരിച്ച് ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പരിശോധനകളും നടന്ന് വരികയാണ്.

കാറുകള്‍ പുറംതള്ളുന്ന വിഷപ്പുകയുടെ തോത് പരിശോധനയില്‍ കണ്ടെത്താതിരിക്കാനായി ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്ട് വെയര്‍ ഘടിപ്പിച്ചത് അമേരിക്ക കണ്ടെത്തിയതോടെയാണ് ഫോക്‌സ് വാഗനില്‍ പ്രതിസന്ധികള്‍ ആരംഭിക്കുന്നത്. ജര്‍മ്മനിയുടെ സാമ്പത്തിക സ്ഥിതിയെ തന്നെ തകര്‍ക്കുന്ന പ്രതിസന്ധിക്കാണ് ഫോക്‌സ് ബര്‍ഗ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ വില്‍പ്പനാ ശതമാനം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ഫോക്‌സ് വാഗന്‍ 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്നു.

DONT MISS
Top