പതിനൊന്നു സംവിധായകര്‍, ഒരു ചിത്രം ; ഒരു സംവിധായകനും പതിനൊന്നു കാമുകിമാരും

മുംബൈ:പരീക്ഷണങ്ങള്‍ക്ക് പേരുകേട്ട ബോളിവുഡില്‍ നിന്നും പതിനൊന്നു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ചിത്രം റിലീസിംഗിനൊരുങ്ങുന്നു. ഇതാദ്യമായാണ് ഇത്രയും സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രം ബോളിവുഡില്‍ റിലീസാവുന്നത്. 11 പെണ്‍കുട്ടികളുമായുള്ള ഒരു സംവിധായകന്റെ പ്രണയബന്ധമാണ് എക്‌സ് പാസ്റ്റ് ഈസ് പ്രസന്റ് എന്ന ചിത്രം പറയുന്നത്. 11 സംവിധായകരാണ് 11 കഥകളുള്ള ഈ ചിത്രം ഒരുക്കുന്നത്. ഇതിനകം തന്നെ ഹിറ്റായ ട്രെയിലറില്‍ സംവിധായകനേയും പതിനൊന്നു നായികമാരോയും സംവിധായകന്‍ പരിചയപ്പെടുത്തുന്നു.

രജത് കപൂര്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ രാധിക ആപ്‌തേ, ഹുറ ഖുറേഷി, സ്വര ഭാസ്‌കര്‍, നേഹ മഹാജന്‍, പിയ ബാജ്‌പേയി എന്നിവര്‍ നായികമാരാകുന്നു.

DONT MISS
Top