പ്രഭാസിന് ഇന്ന് ജന്മദിനം; സെല്‍ഫി ആഘോഷമാക്കി തമന്നയും റാണയും

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ഇന്ന് 36ആം ജന്മദിനം ആഘോഷിക്കുകയാണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ഹിറ്റു സമ്മാനിച്ച താരപദവി തന്നെയാണ് പ്രഭാസിന്റെ ജന്മദിനത്തിലേക്ക് ഏവരേയും ആകര്‍ഷിക്കുന്നത്.

ചിത്രത്തില്‍ താരത്തിന്റെ സഹഅഭിനേതാക്കളായ റാണ ദഗുപതിയും തമന്ന ഭാട്ടിയയുമാണ് ജന്മദിനാഘോഷത്തില്‍ താരത്തിന്റെ കൂടെ പങ്കു ചേര്‍ന്നത്. കൂടെ ഛായാഗ്രഹകനായ സെന്തില്‍ കുമാറും. ഇന്‍സ്റ്റാഗ്രാമില്‍ തമന്ന പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനകം വാര്‍ത്തയായിക്കഴിഞ്ഞു.

prabhas-story_647_102315105852

2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്ക് കടന്നു വന്ന പ്രഭാസ് പ്രഭുദേവ സംവിധാനം ചെയ്ത ആക്ഷന്‍ ജാക്‌സണിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി. ഇന്ത്യന്‍ സിനിമയിലെ ഹിമാലയന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ബാഹുബലി എന്ന ചിത്രത്തിനൊപ്പം പ്രഭാസ് എന്ന താരവും ഭാഷയുടേയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിലും ഇടം നേടി.

Prabhas-Birthday-images-2015

2002 അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചെങ്കിലും 2005 ല്‍ രാജമൗലിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ഛത്രപതി എന്ന സിനിമയാണ് പ്രഭാസിനെ പോപ്പുലര്‍ ആക്ടര്‍ ആക്കിയത്.തെലുങ്ക് സിനിമാ ലോകത്തെ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറുകളുടെ അവിഭാജ്യമായ വിജയഘടകമാണ് ഈ നടന്‍. പൗര്‍ണ്ണമി, മുന്ന, യോഗി, ഡാര്‍ലിംഗ്, മിസ്റ്റര്‍ പെര്‍ഫെക്ട് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്.

ബാഹുബലിയിലെ പ്രഭാസിന്റെ പ്രകടനത്തെ ടെറിഫിക് പെര്‍ഫോമന്‍സ്, മാജിക്കല്‍ സ്‌ക്രീന്‍ പ്രസന്‍സ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കൊണ്ടാണ് നിരൂപകര്‍ അടയാളപ്പെടുത്തുന്നത്. സംഘട്ടന രംഗങ്ങളും യുദ്ധരംഗങ്ങളും ബാഹുബലിയുടെ പ്രധാന ആകര്‍ഷണങ്ങളായി തീര്‍ന്നതിനു പിന്നില്‍ പ്രഭാസ് എന്ന നടന്റെ ആത്മസമര്‍പ്പണം ഏറ്റവും പ്രധാനപ്പെട്ടതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top