ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തൊട്ടാകെ ബാധകമായ നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭഗവത്

നാഗ്പൂര്‍: ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യമൊട്ടാകെ ബാധകമായ നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ലോകത്തിന് പിന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടു. ഇന്ന് രാജ്യത്ത് പ്രതീക്ഷയുടേതായ ഒരു അന്തരീക്ഷമുണ്ടെന്നും ഭഗവത് പറഞ്ഞു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ഷികപ്രഭാഷണത്തിലാണ് ഭഗവതിന്റെ പരാമര്‍ശം.

രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് നിരാശയുടേതായ അന്തരീക്ഷമായിരുന്നു. എന്നാല്‍ ഇന്ന് പ്രതീക്ഷയാണ് രാജ്യത്ത് നിറഞ്ഞ് നില്‍ക്കുന്നത്. ലോകത്തിന് മുമ്പില്‍ ഇന്ത്യയെക്കുറിച്ച് പുതിയ കാഴ്ചപ്പാടാണുള്ളത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. ലോകത്തില്‍ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടാകുന്നോ, അപ്പോഴെല്ലാം സഹായവുമായി നാം എത്തുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

പുതിയ ഇന്ത്യ പാത തെളിക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ദസറയോടനുബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും പങ്കെടുത്തു. ആര്‍എസ്എസിന്റെ 90ആം സ്ഥാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിന് ആശംസകള്‍ നേര്‍ന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top