ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് സേവനനികുതി ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു. മിന്ത്ര, ഫ്‌ലിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് കോടതി റദ്ദാക്കി. അന്‍പത് കോടി രൂപ ഇവരില്‍ നിന്ന് നികുതി ഈടാക്കാനായിരുന്നു വാണിജ്യ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.

വര്‍ധിച്ച് വരുന്ന ഇ- കൊമേഴ്‌സ് വ്യാപാരം ഖജനാവിന് നഷ്ടമുണ്ടാക്കുന്നെന്നും സംസ്ഥാനത്തുള്ള സ്ഥാപനങ്ങളല്ലെങ്കിലും സംസ്ഥാനത്ത് സേവനം ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് നികുതി നല്‍കണം എന്നുമാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് സേവന നികുതി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്‌ലിപ് കാര്‍ട്ട്, ഫ്‌ലിപ് കാര്‍ട്ടിന്റെ തന്നെ സ്ഥാപനമായ മിന്ത്ര ഫാഷന്‍ സ്റ്റോര്‍ എന്നീ പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

നികുതി പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് കേരളത്തിലെ ഹോം ഡെലിവറി സേവനങ്ങള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ നിര്‍ത്തിവെക്കുകയും പിന്നീട് പുനരാംരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിന്ത്ര, ഫ്‌ലിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നോട്ടീസാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയത്.

ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന് അകത്താണോ പുറത്താണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യത്തില്‍ വാണിജ്യ നികുതി വിഭാഗത്തിന് വ്യക്തയില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.കേരളത്തില്‍ ഇത്തരത്തിലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഒന്നുമില്ലെങ്കിലും ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ നടക്കുന്ന സ്ഥലമാണ് കേരളം. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയാണ് ഇപ്പോള്‍ ഇ കോമേഴ്‌സ്. ഉത്സവ സീസണുകളില്‍ നല്‍കുന്ന പ്രത്യേക ഓഫറുകളിലൂടെയും മറ്റും ഓണ്‍ലൈന്‍ വ്യാപാരം കുതിച്ചുയരുകയുമാണ്. ഏകികൃത നികുതി സമ്പാദായമായ ചരക്ക് സേവന നികുതി സമ്പാദായം പ്രാബല്യത്തിലെത്തിയാല്‍ ഇത്തരം നികുതി തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top