ശങ്കര്‍ ചിത്രത്തില്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറിന്റെ പ്രതിഫലം 100 കോടിയെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: രജനികാന്തിനെ നായകനാക്കി അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ ഒരുക്കുന്ന എന്തിരന്‍ 2 വില്‍ ഷ്വാര്‍സ്‌നെഗറിന്റെ പ്രതിഫലം 100 കോടിയോളം രൂപയാണെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അഭിനയിക്കാന്‍ അര്‍ണോഡ് ഷ്വാര്‍സ്‌നെഗറിനെ ശങ്കര്‍ സമീപിച്ചിരുന്നു. രജനീകാന്തിന്റെ കഥാപാത്രത്തോളം പ്രാധാന്യം ഉള്ള വേഷത്തില്‍ അര്‍ണോള്‍ഡും ഉണ്ടാകുമെന്നാണ് പുതിയ വിവരം.

വില്ലനായ റോബോട്ടിന്റെ കഥാപാത്രമാകും അര്‍ണോള്‍ഡ് അഭിനയിക്കുക എന്നും സൂചനയുണ്ട്. ചിത്രത്തിന്റെ ആദ്യപാദ ഷൂട്ടിംഗിനായി ജനുവരിയില്‍ 25 ദിവസത്തോളം അര്‍ണോള്‍ഡ് ഇന്ത്യയില്‍ ഉണ്ടാകും. ഇരുപത്തി അഞ്ചു ദിവസത്തേക്ക് 100 കോടിയോളം രൂപയാണ് പ്രതിഫലം.

ശങ്കറിന്റെ ഐ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനത്തിന് ഷ്വാര്‍സ്‌നെഗറും വന്നിരുന്നു. അന്ന് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതായി ശങ്കര്‍ പറഞ്ഞു. എന്തിരന്‍ 2 ന്റെ കഥ ഇഷ്ടപ്പെട്ടതിനാല്‍ ചിത്രത്തിന്റെ ഭാഗമാകാമെന്ന് ഷ്വാര്‍സ്‌നെഗര്‍ സമ്മതിക്കുകയായിരുന്നെന്ന് ശങ്കര്‍ പറഞ്ഞു.
ആദ്യഭാഗത്തില്‍ നായികയായി അഭിനയിച്ച ഐശ്വര്യ റായി ഈ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ലൈക പ്രൊഡക്ഷന്‍സ് ആണ് എന്തിരന്‍ 2 നിര്‍മ്മിക്കുന്നത്. വിജയ് നായകനായ ‘കത്തി’ നിര്‍മ്മിച്ചത് ലൈകയാണ്. രജനിയുടെ നായികയായി എമി ജാക്‌സണ്‍ അഭിനയിച്ചേക്കുമെന്നും സൂചനയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top