സ്മാര്‍ട്ട്‌ഫോണുകളില്ലാത്ത ജീവിതം- ചിത്രങ്ങളിലൂടെ

സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ഇന്ന് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ കഴിയുമോ? ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണുകള്‍. ഫോണുകളില്‍ കണ്ണുംനട്ട് തലകുനിച്ച് നടക്കുന്ന യുവത്വമാണ് ഇന്നത്തേത്. എന്തിനും ഏതിനും സ്മാര്‍ട്ട്‌ഫോണുകള്‍ വേണം. പല വിധത്തിലുള്ള ആപ്ലിക്കേഷനുകളാണ് മനുഷ്യന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതു പോലും. ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെ ചൂണ്ടിക്കാണിക്കുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫറായ എറിക് പിക്കേര്‍സ്ഗില്‍.

റിമൂവ്ഡ് എന്ന പേരിലാണ് എറിക് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളില്ലാത്ത ദൈന്യദിന ജീവിതത്തെ ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നോക്കുന്നവര്‍, എന്നാല്‍ കയ്യിലെ ഫോണ്‍ നീക്കം ചെയ്താണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. റിമൂവ്ഡ് എന്ന പേരില്‍ എറിക് ഒരു ഹ്രസ്വ ചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്.

angie_snappin_pics_670
Cameron_670
michelle_and_jimmy_670
wendy_brian_kids_670
Angie_and_Me_670

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top