വാള്‍മാര്‍ട്ട് ലക്ഷക്കണക്കിന് ഡോളര്‍ ഇന്ത്യയില്‍ കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ട് ലക്ഷക്കണക്കിന് ഡോളര്‍ ഇന്ത്യയില്‍ കൈക്കൂലിക്കായി ചെലവഴിച്ചെന്ന് റിപ്പോര്‍ട്ട്. ‘ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് കൈക്കൂലി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

200 ഡോളറില്‍ താഴെയുള്ള തുകകളാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ഇതിന്റെ മൊത്തം കണക്കെടുത്താല്‍ ലക്ഷക്കണക്കിന് ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന് ഇന്ത്യയില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ് ശൃംഖല തുടങ്ങാന്‍ നേരത്തെ വാള്‍മാര്‍ട്ട് പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്നീട് ഹോള്‍സെയില്‍ ഡീലറായി തുടരാന്‍ 2013ല്‍ തീരുമാനിക്കുകയായിരുന്നു.

ലോബിയിംഗിനായി അമേരിക്കയില്‍ ഉള്‍പ്പെടെ കോടിക്കണക്കിന് ഡോളര്‍ കമ്പനി ചെലവഴിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top