ദുല്‍ഖര്‍ നായകനും ഗായകനുമായി ചാര്‍ലി വരുന്നു

കൊച്ചി:എബിസിഡി എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പാടി അഭിനയിച്ച ചാര്‍ലി റിലീസിങ്ങിനൊരുങ്ങുന്നു. നവംബര്‍ ആറിന് റിലീസിംഗ് കാത്തിരിക്കുന്ന ചിത്രം ഒരു മ്യൂസിക്കല്‍ ലവ് സ്‌റ്റോറിയാണ്. ഗോപീസുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.  ആറ് പാട്ടുകളുള്ള ചിത്രത്തിലെ ഒരു ഗാനം പാടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

ബാംഗ്ലൂര്‍ ഡേയ്‌സിലെ അജു-സാറാ പ്രണയജോഡികള്‍ക്കുശേഷം ദുല്‍ഖറും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ലക്ഷ്യമില്ലാതെ അലയുന്ന സാഹസിക സഞ്ചാരിയുടെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ടെസ്സ എന്ന നായികാകഥാപാത്രമാണ് പാര്‍വ്വതിയുടേത്. മുന്നറിയിപ്പിനുശേഷം ഉണ്ണി ആര്‍ തിരക്കഥയൊരുക്കുമ്പോള്‍ എബിസിഡിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചാര്‍ലിക്കുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top