മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് സുപ്രീം കോടതിയുടെ പ്രവര്‍ത്തനാനുമതി

മുംബൈ: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി.ഡാന്‍സ്ബാറുകളുടെ പ്രവര്‍ത്തനം നിരോധിച്ച മഹാരാഷ്ട്ര ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.  അതേസമയം, സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കണമെന്നും സംസ്ഥാന പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ബാറുകളില്‍ നൃത്തപ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ട് 2014ല്‍ മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രാകാരം പുറത്തിറക്കിയ നിരോധനമാണ് സുപ്രീകോടതി റദ്ദാക്കിയത്.

സുപ്രീം കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പ്രതികരണവുമായി രംഗത്തെത്തി.

2005ലാണ് മുംബൈയിലെ ബാറുകളില്‍ നൃത്തം നിരോധിച്ച് ഉത്തരവിറങ്ങിയത്. 2013ലും ഡാന്‍സ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പൊലീസ് ആക്ട് പ്രകാരം 2014ല്‍ നിയമഭേതഗതി പുറത്തിറക്കുകയായിരുന്നു.

DONT MISS
Top