26 ആനകളെ സയനൈഡ് കുത്തിവെച്ച് കൊന്നു

ഹരാരെ:സിംബാംബ്വെയി ല്‍ ഹ്വാംഗെ ദേശീയോദ്യാനത്തില്‍ 26 ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സയനൈഡ് കുത്തിവച്ചാണ് കൊന്നതെന്നാണ് പ്രാഥമിക നിഗമനം.

ആനകളുടെ മൃതദേഹങ്ങള്‍ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. പതിനാറ് ആനകളുടെ ജഡങ്ങള്‍  ലുപാന്ദെ മേഖലയില്‍ നിന്നും  പത്ത് ആനകളുടെ മൃതദേഹം ചക്കാവിയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് ദേശീയോദ്യാന വക്താവ് കരോലിന്‍ വഷായ പറഞ്ഞു. 14 ആനക്കൊമ്പുകള്‍ കണ്ടെത്തി. ബാക്കിയുള്ള കൊമ്പുകള്‍ കണ്ടെത്താനായില്ല. സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.

ഒരാഴ്ച മുമ്പ് ഇതേരീതിയില്‍ 14 ആനകള്‍ കൊല്ലപ്പെട്ടതായി ഭേജാനി ട്രസ്റ്റും ദേശീയോദ്യാന ഉദ്യോഗസ്ഥരും അറിയിച്ചു.

DONT MISS
Top