സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു: ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഓട്ടോ ഡ്രൈവറുടെ മുഖത്തടിച്ചു

ഗൂഡല്ലൂര്‍:തന്നോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ മുഖത്തടിച്ച ഡിഎംകെ ട്രഷറര്‍ സ്റ്റാലിന്‍ വിവാദത്തില്‍. ഗൂഡല്ലൂരില്‍ നമുക്ക് നാമേ (നമുക്ക് നാം) എന്ന പരാതി പരിഹാര പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പരാതികള്‍ ശേഖരിക്കുന്നതിനിടയിലാണ് തിരക്കിനിടയില്‍ സ്റ്റാലിനോടൊപ്പം സെല്‍ഫി എടുക്കാന്‍ ഓട്ടോഡ്രൈവര്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന സ്റ്റാലിന്‍ അയാളെ മുഖത്തടിച്ച് തള്ളിമാറ്റുകയായിരുന്നു.

സംഭവം നടന്ന ഇന്നലെ തന്നെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. വിവാദമായതോടെ ഡിഎംകെ ഇക്കാര്യം നിഷേധിച്ചു. സ്റ്റാലിന്‍ അയാളെ തടയുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഡിഎംകെയുടെ വാദം.

മുമ്പ് മെട്രോ ട്രെയിന്‍ യാത്രക്കിടെ സ്റ്റാലിന്‍ യാത്രക്കാരന്റെ മുഖത്തടിച്ച് വിവാദമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top