എലിയെ വെറുതെ വിടുന്ന പൂച്ചയുടെ 10 ചിത്രങ്ങള്‍

ഒരല്‍പ്പം കൊതിയോടെയാണ് പൂന്തോട്ടത്തില്‍ നിന്നും ലാല തന്റെ ഇരയെ പിടിച്ചത്. എന്നാല്‍ പൂച്ചയുമായിട്ടുള്ള ഇരുപത് മിനുട്ടുകളില്‍ എലി പൂച്ചയെ രസിപ്പിച്ച് സുഹൃത്താക്കി മാറ്റി. അയര്‍ലന്റിലെ വെസ്റ്റ് ഫോര്‍ട്ടില്‍ നിന്നുള്ള പൂച്ചയുടേയും എലിയുടേയും വിവിധ ഭാവത്തിലുള്ള പത്തു ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

രണ്ടു വയസ്സ് പ്രായമുള്ള ലാല എന്ന പൂച്ചയുമായി എലിയുടെ രസകരമായ ചേഷ്ടകള്‍ ടോം ആന്റ് ജെറി കാര്‍ട്ടൂണുകളില്‍ കണ്ടു മറന്നതു പോലെയാണ്്്. എലിയെ കടിച്ചെടുത്ത്്് ശൗര്യത്തോടെ വരുന്ന പൂച്ചയുടെ ചിത്രമാണ് ആദ്യത്തേത്. അവസാനമായി എലിയെ വെറുതെ വിടുന്ന സൗമ്യനായ ലാലയേയും ചിത്രത്തില്‍ കാണുന്നു. ലാലയുടെ ഉടമസ്ഥനായ പോള്‍ ലീലിയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.cat-1cat-2cat-3cat-5cat-7cat-8cat-9cat-10

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top