കുഞ്ഞിനു നല്‍കാനുള്ള പാരസെറ്റമോളില്‍ കമ്പിക്കഷ്ണം

മലപ്പുറം: കുഞ്ഞിനു നല്‍കാനുള്ള പാരസെറ്റമോളില്‍ കമ്പിക്കഷ്ണം കണ്ടെത്തി. കഴിഞ്ഞ ദിവസം മലപ്പുറം ചെറുകോട് സ്വദേശി മായിന്‍ വാങ്ങിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷ്ണം കണ്ടെത്തിയത്. മകന്‍ റിന്‍ഷാദിന് വേണ്ടി പോരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ഗുളികയിലാണ് ഒരു സെന്റീമീറ്ററിലധികം നീളമുള്ള കമ്പിക്കഷ്ണം ഉണ്ടായിരുന്നത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം മായിന്റെ പേരക്കുട്ടിക്ക് പനി ബാധിച്ചു. കുട്ടിക്ക് ഒരു ഗുളിക മുഴുവനായി നല്‍കാന്‍ കഴിയാതെ പൊട്ടിച്ചപ്പോഴാണ് ഗുളികയുടെ നടുവില്‍ കമ്പിക്കഷ്ണം കണ്ടെത്തിയത്.

പരാതിയുമായി മായിന്‍ ഉടന്‍ പ്രാഥമികാരോഗ്യേകേന്ദ്രത്തിലെത്തി. പരാതിയില്‍ ഉടനെ നടപടിയുണ്ടാകുമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

DONT MISS
Top